ഇടുക്കി കഞ്ഞിക്കുഴിയില്‍ ഭിന്നശേഷിക്കാരന് മര്‍ദനം: രണ്ടാംപ്രതി പിടിയില്‍
ഇടുക്കി കഞ്ഞിക്കുഴിയില്‍ ഭിന്നശേഷിക്കാരന് മര്‍ദനം: രണ്ടാംപ്രതി പിടിയില്‍
ഇടുക്കി: കഞ്ഞിക്കുഴിയില്‍ ഭിന്നശേഷിക്കാരനായ വയോധികനെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ രണ്ടാംപ്രതി അറസ്റ്റില്‍. തൃശൂര്‍ പുതുക്കാട് സ്വദേശി രോഹിത്തിനെയാണ് കഞ്ഞിക്കുഴി പൊലിസ് സാഹസികമായി അറസ്റ്റ് ചെയ്തത്. കൊലക്കേസ്, കഞ്ചാവ് കടത്തല്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ഒന്നാംപ്രതി യദുകൃഷ്ണനെ നേരത്തെ കട്ടപ്പന കോവില്‍മലയില്‍നിന്ന് പിടികൂടിയിരുന്നു. കഞ്ഞിക്കുഴി ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയിരുന്ന മണി എന്നയാളെയാണ് ഇരുവരുംചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഇടുക്കി ഡിവൈഎസ്പി മോഹന്‍ദാസിന്റെ നിര്‍ദേശപ്രകാരം ഇടുക്കി സിഐ ജോബി, കഞ്ഞിക്കുഴി എസ്‌ഐ ശ്യം എം കെ, എസ്‌ഐ സജീവ് മാത്യു, സിപിഒമാരായ രാജ്‌മോഹനന്‍, മാത്യു സ്റ്റീഫന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം.
What's Your Reaction?