കട്ടപ്പനയിലെ സിനിമ തിയറ്ററുകളില്‍ പരിശോധന: അളവുകുറച്ച് കാപ്പി വിറ്റതിന് പിഴ

കട്ടപ്പനയിലെ സിനിമ തിയറ്ററുകളില്‍ പരിശോധന: അളവുകുറച്ച് കാപ്പി വിറ്റതിന് പിഴ

Sep 19, 2026 - 10:59
 0
കട്ടപ്പനയിലെ സിനിമ തിയറ്ററുകളില്‍ പരിശോധന: അളവുകുറച്ച് കാപ്പി വിറ്റതിന് പിഴ
This is the title of the web page

ഇടുക്കി: തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന നടപടികളുടെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസറും ലീഗല്‍ മെട്രോളജി, പൊലീസ് ഉദ്യോഗസ്ഥരുംചേര്‍ന്ന് നഗരസഭാപരിധിയിലെ തിയറ്ററുകളില്‍ പരിശോധന നടത്തി. ഉല്‍പ്പങ്ങളുടെ അളവും തൂക്കവും കൃത്യമായി രേഖപ്പെടുത്താതെ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചതിനും നഗരസഭയുടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതിനും ബില്ല് കൊടുക്കാതെ വില്‍പ്പന നടത്തുന്നതിനും നോട്ടീസ് നല്‍കി. അളവുകുറച്ച് കാപ്പി വില്‍പ്പന നടത്തിയതിന് ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്ത് പിഴയീടാക്കി. ജില്ലാ സപ്ലൈ ഓഫീസര്‍ ജി ബീന ഭദ്രന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ സജിമോന്‍ ജേക്കബ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ കെ എ അബ്ദുളള, എസ്‌ഐ സുനില്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow