കാഞ്ചിയാര്‍ പാലാക്കടയിലെ വനാതിര്‍ത്തിയില്‍ ഫെന്‍സിങ് പ്രവര്‍ത്തിച്ചുതുടങ്ങി 

കാഞ്ചിയാര്‍ പാലാക്കടയിലെ വനാതിര്‍ത്തിയില്‍ ഫെന്‍സിങ് പ്രവര്‍ത്തിച്ചുതുടങ്ങി 

Mar 7, 2026 - 15:05
 0
കാഞ്ചിയാര്‍ പാലാക്കടയിലെ വനാതിര്‍ത്തിയില്‍ ഫെന്‍സിങ് പ്രവര്‍ത്തിച്ചുതുടങ്ങി 
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പാലാക്കട പുതിയപാലം ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച ഫെന്‍സിങ്ങിന്റെ സ്വിച്ച് ഓണ്‍ കര്‍മം പഞ്ചായത്തംഗം സുമ രാജന്‍ നിര്‍വഹിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ കാട്ടാന, കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസമേഖലയിലെത്തുന്നതും കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിക്കുന്നതും പതിവായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് വനംവകുപ്പും പിആര്‍ടി അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് ഫെന്‍സിങ് സ്ഥാപിച്ചത്. കാഞ്ചിയാര്‍ പഞ്ചായത്തംഗം സന്ധ്യ ജയന്‍, അയ്യപ്പന്‍കോവില്‍ റേയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ വി രതീഷ്, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ബിനോജ്, കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാര്‍, പിആര്‍ടി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow