കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം 8ന്
കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം 8ന്
ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 8ന് ഉച്ചകഴിഞ്ഞ് 2ന് പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കും. 1976ലാണ് സ്‌കൂള്‍ സ്ഥാപിതമായത്. 50 വര്‍ഷ കാലയളവില്‍ പഠിച്ചിറങ്ങിയവരുടെ അനുഭവങ്ങളും ഓര്‍മകളും പങ്കുവയ്ക്കുന്നതിനും പഴയ സൗഹൃദങ്ങള്‍ പുതുക്കുന്നതിനുമായാണ് പരിപാടി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പൂര്‍വ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
What's Your Reaction?