എച്ച്എംടിഎ ഭരണസമിതി തെരഞ്ഞെടുപ്പ്: സംരക്ഷണ സമിതിക്ക് അട്ടിമറി ജയം
എച്ച്എംടിഎ ഭരണസമിതി തെരഞ്ഞെടുപ്പ്: സംരക്ഷണ സമിതിക്ക് അട്ടിമറി ജയം
ഇടുക്കി: എച്ച്എംടിഎ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ എച്ച്എംടിഎ സംരക്ഷണ സമിതിക്ക് അട്ടിമറി ജയം. 15 അംഗ ഭരണസമിതിയില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 12 സംരക്ഷണ സമിതി സ്ഥാനാര്‍ഥികളും 3 സഹകരണമുന്നണി സ്ഥാനാര്‍ഥികളും തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികള്‍: കെ വൈ മാത്യു(പ്രസിഡന്റ്), അജയകുമാര്‍ എ ജി (വൈസ് പ്രസിഡന്റ്), ജോര്‍ജ് ജേക്കബ് (സെക്രട്ടറി), പി സി വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), മനോജ് എബ്രഹാം (ട്രഷറര്‍), പയസ്‌കുട്ടി ജോണ്‍, ജിജോ മാത്യു, എം എന്‍ മധു, ജോജി ജോസഫ്, കെ ടി ബിജോമോന്‍, മാത്യു കെ ജി, റെജി ചാക്കോ, സി എം മത്തായി, ടോമിച്ചന്‍ കെ എം, ബെന്നി സി പി( കമ്മിറ്റിയംഗങ്ങള്‍). 52 വര്ഷത്തോളമായി കട്ടപ്പനയില് പ്രവര്ത്തിച്ചുവരുന്ന തൊഴിലാളി പ്രസ്ഥാനമാണ് ഹൈറേഞ്ച് മോട്ടോര് തൊഴിലാളി അസോസിയേഷന്. ജില്ലയുടെ വിവിധ മേഖലകളിലായി 5 യൂണിറ്റുകളാണ് പ്രവര്ത്തിച്ചുവരുന്നത്. സംഘടനയിലെ അംഗങ്ങള്ക്ക് ചികിത്സാസഹായം വിവാഹസഹായം വാര്ധക്യസഹായം, വിദ്യാഭ്യാസ സഹായം, ആംബുലന്സിന്റെ സേവനം തുടങ്ങിയവ നല്കി വരുന്നുണ്ട്. പതിനാറ് വര്ഷത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് രണ്ട് മുന്നണികള്ക്ക് പുറമേ സ്വതന്ത്രരും മത്സര രംഗത്തുണ്ടായിരുന്നു.
What's Your Reaction?