ലയണ്‍സ് ക്ലബ്ബുകളുടെ ഓണാഘോഷം നടത്തി

ലയണ്‍സ് ക്ലബ്ബുകളുടെ ഓണാഘോഷം നടത്തി

Aug 31, 2026 - 11:07
 0
ലയണ്‍സ് ക്ലബ്ബുകളുടെ ഓണാഘോഷം നടത്തി
This is the title of the web page

ഇടുക്കി: ലയണ്‍സ് ഇന്റനാഷണല്‍ ഡിസ്ട്രിക്ട് 318സിയുടെ കീഴിലുള്ള ഹൈറേഞ്ചിലെ 16 ലയണ്‍സ് ക്ലബ്ബുകളുടെ സംയുക്ത ഓണാഘോഷം ചേറ്റുകുഴിയില്‍ നടത്തി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി എസ്  ജയേഷ് ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കളം, തിരുവാതിര, മലയാളി മങ്ക, കേരള ശ്രീമാന്‍, വടംവലി, ഓണപ്പാട്ട് തുടങ്ങി വിവിധങ്ങളായ കലാകായിക മത്സരങ്ങളും നടന്നു. റീജിയണ്‍ ചെയര്‍മാന്‍ അമല്‍ മാത്യു അധ്യക്ഷനായി. ഡിസ്ട്രിക്ട് ഭാരവാഹികളായ ജോര്‍ജ് തോമസ്, ജോസഫ് പുതുമന, സന്തോഷ് ജോണ്‍ കാഴ്ചപ്പള്ളി, എം എം ജോസഫ്, സിബി കൊല്ലംകുടി എന്നിവര്‍ സംസാരിച്ചു. സോണ്‍ ചെയര്‍മാന്‍മാരായ ജെബിന്‍ ജോസ്, അഡ്വ. ജോര്‍ജ് വേഴാമ്പത്തോട്ടം, സജിന്‍ സ്‌കറിയ, റീജിയണ്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ജോസ് പുല്ലാന്തനാല്‍, റോബിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow