ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ എട്ടുനോമ്പ് തിരുനാളിന് ഇന്ന് കൊടിയേറും
ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ എട്ടുനോമ്പ് തിരുനാളിന് ഇന്ന് കൊടിയേറും
ഇടുക്കി: ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ എട്ടുനോമ്പ് ആചരണവും മരിയന്‍ തീര്‍ഥാടനവും 31മുതല്‍ സെപ്റ്റംബര്‍ 8 വരെ നടക്കും. ഇന്ന് വൈകിട്ട് 4.30 ന് കുര്‍ബാന, ജപമാല പ്രദക്ഷിണം, 6.30 നേര്‍ച്ചഭക്ഷണം. സെപ്റ്റംബര്‍ ഒന്നുമുതല്‍ രാവിലെ 6.10 ജപമാല, കുര്‍ബാന, വൈകിട്ട് 4.30 കുര്‍ബാന, 6.15 ജപമാല പ്രദക്ഷിണം തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണം.
4ന് രാവിലെ 9.45ന് മരിയന്‍ റാലി. വി. യൂദാതദേവൂസിന്റെ പള്ളിയില്‍നിന്ന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലേക്ക് നടക്കുന്ന റാലിയില്‍ ഹൈറേഞ്ചിലെ 7 ഫൊറോനകള്‍ക്കുകീഴിലുള്ള പള്ളികളില്‍നിന്നുള്ള കുട്ടികള്‍ പങ്കെടുക്കും. തുടര്‍ന്ന് 11.30 കുര്‍ബാന. മാര്‍ ജോസ് പുളിക്കല്‍. 8ന് വൈകിട്ട് 6.30 കൊടിയിറക്കല്‍. വിവിധ ദിവസങ്ങളില്‍ നടക്കുന്ന കുര്‍ബാനക്ക് ഫാ. ആന്റണി ആലംചേരി, ഫാ. ഇമ്മാനുവല്‍ പുറ്റുമണ്ണില്‍, ഫാ. സെബാസ്റ്റ്യന്‍ അക്കാട്ട്, ഫാ. ജോസഫ് ഏറത്ത്,ഫാ.. സാബു മണ്ണട, ഫാ.ജോണ്‍ പനച്ചിക്കല്‍, ഫാ. തോമസ് കാരിക്കക്കുന്നേല്‍ ഫാ.സെബാസ്റ്റ്യന്‍ മണ്ണംപ്പാക്കല്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് വട്ടോത്ത്, ട്രസ്റ്റിമാരായ സണ്ണി പാറയില്‍, ക്കേബ് പുതുപ്പറമ്പില്‍, നോബിഷ് മുഖ്യാപാറയില്‍ ജനറല്‍ കണ്‍വീനര്‍ വില്‍സന്‍ കയ്യാനിക്കാട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ. അരുണ്‍ പൊടിപാറ എന്നിവര്‍ അറിയിച്ചു.
What's Your Reaction?