മറയൂരില്‍ കാട്ടുപോത്ത് ആക്രമണം: മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്; വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
മറയൂരില്‍ കാട്ടുപോത്ത് ആക്രമണം: മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്; വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
ഇടുക്കി: മറയൂര്‍ പള്ളനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കാര്‍ത്തിക് പാണ്ടി എന്ന വിദ്യാര്‍ഥിയെ കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് മറയൂര്‍ പഞ്ചായത്തിലെ പള്ളനാട് മേഖലയില്‍ കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ കാട്ടുപോത്തിനെ വനമേഖലയിലേക്ക് ഓടിച്ചു കയറ്റി. തുടര്‍ച്ചയായി കാട്ടുപോത്തുകള്‍ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുകയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ വനംവകുപ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മുമ്പും മറയൂര്‍ ടൗണിലും പഞ്ചായത്ത് ഓഫീസിലും കാട്ടുപോത്ത് ഇറങ്ങി നാശനഷ്ടം വിതയ്ക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
What's Your Reaction?