ഡെല്‍ഹിയില്‍ നേതാക്കള്‍ക്കെതിരായ പൊലീസ് അതിക്രമം: കോണ്‍ഗ്രസ് ചെറുതോണിയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഡെല്‍ഹിയില്‍ നേതാക്കള്‍ക്കെതിരായ പൊലീസ് അതിക്രമം: കോണ്‍ഗ്രസ് ചെറുതോണിയില്‍ പ്രതിഷേധ പ്രകടനം നടത്തി

Jul 23, 2026 - 11:02
 0
ഡെല്‍ഹിയില്‍ നേതാക്കള്‍ക്കെതിരായ പൊലീസ് അതിക്രമം: കോണ്‍ഗ്രസ് ചെറുതോണിയില്‍ പ്രതിഷേധ പ്രകടനം നടത്തി
This is the title of the web page

ഇടുക്കി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, ഡീന്‍ കുര്യാക്കോസ് എംപി എന്നിവര്‍ക്കെതിരെ ഡല്‍ഹിയില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനംചെയ്തു. ആര്‍ ആന്‍ഡ് എഡബ്ല്യു, സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. എംപിമാര്‍ക്ക് 30 മുതല്‍ 35 കോടി രൂപ വരെ നല്‍കി കൈക്കൂലിയുടെ കേന്ദ്രമായി രാജ്യത്തെ മാറ്റിയത് ബിജെപിയാണെന്നും തീക്കൊള്ളികൊണ്ടുള്ള കളിയുടെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച് ചെറുതോണി പമ്പ് ജങ്ഷനില്‍നിന്ന് ആരംഭിച്ച് സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. ഡിസിസി സെക്രട്ടറി എം ഡി അര്‍ജുനന്‍ അധ്യക്ഷനായി. കെപിസിസിയംഗം എ പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ അഡ്വ. അനീഷ് ജോര്‍ജ്, ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, ആഗസ്തി അഴകത്ത്, പി ഡി ജോസഫ്, സി പി സലിം, മാര്‍ട്ടിന്‍ വള്ളാടിയില്‍, ആന്‍സി തോമസ്, റിന്‍സി സിബി തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow