കേരള ബാങ്കിന്റെ ജപ്തി നടപടി: കര്‍ഷക സമരത്തില്‍ പ്രതിഷേധം ഇരമ്പി
കേരള ബാങ്കിന്റെ ജപ്തി നടപടി: കര്‍ഷക സമരത്തില്‍ പ്രതിഷേധം ഇരമ്പി

ഇടുക്കി : കേരളാ ബാങ്കിന്റെ ജപ്തി നടപടിക്കെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കമ്പിളികണ്ടം ശാഖയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി പ്രസിഡന്റ് സിപി മാത്യു ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയില്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുന്ന സമയത്താണ് കേരളാ ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ടുപോകുന്നത്. കൊന്നത്തടി പഞ്ചായത്തില്‍ മൂന്ന് കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് നല്‍കി. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാണ്.
കമ്പിളികണ്ടത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി കര്‍ഷകര്‍ അണിനിരന്നു. സമരത്തില്‍ കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ ലിനീഷ് അഗസ്റ്റ്യന്‍ അധ്യക്ഷനായി. പെന്‍ഷന്‍ സമരത്തിലൂടെ ശ്രദ്ധേയയായ അടിമാലി സ്വദേശിനി മറിയക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ നേതാക്കളായ നോബിള്‍ ജോസഫ്, ശ്രീനഗരി രാജന്‍, ഷൈനി സജി, സി കെ പ്രസാദ്, വി കെ മോഹനന്‍ നായര്‍, നോബി ഇടയ്ക്കാട്ട്, ജോബി അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






