കട്ടപ്പന അഗ്നിരക്ഷാ നിലയത്തിന് പുതിയ വാട്ടര്‍ ടെന്‍ഡര്‍ : മന്ത്രി റോഷി അഗസ്റ്റിന്‍ നല്‍കിയ കത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
കട്ടപ്പന അഗ്നിരക്ഷാ നിലയത്തിന് പുതിയ വാട്ടര്‍ ടെന്‍ഡര്‍ : മന്ത്രി റോഷി അഗസ്റ്റിന്‍ നല്‍കിയ കത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന് 5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടെന്‍ഡര്‍ അനുവദിച്ചു. മേഖലയിലെ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ആധുനിക ഉപകരണങ്ങളോട് കൂടിയ ഫാസ്റ്റ് റെസ്പോണ്‍സ്(എഫ്ആര്‍വി) വാഹനമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ആവശ്യമുന്നയിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍, മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പുതിയതായി വാങ്ങിയ വാട്ടര്‍ ടെന്‍ഡറുകളില്‍ ഒരെണ്ണം കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന് അനുവദിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കട്ടപ്പന, കാഞ്ചിയാര്‍, കാമാക്ഷി, വാത്തിക്കുടി പഞ്ചായത്തുകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ വാട്ടര്‍ ടെന്‍ഡര്‍. ഹൈറേഞ്ചിനെ സംബന്ധിച്ച് പ്രകൃതി ക്ഷോഭങ്ങള്‍ അടക്കം നേരിടേണ്ടി വരുമ്പോള്‍ അത്യാധുനിക സംവിധാനങ്ങളുള്ള വാട്ടര്‍ ടെന്‍ഡന്‍ അനിവാര്യമായിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്.
വീതി കുറഞ്ഞതും അപകട സാധ്യതയുള്ളതുമായ റോഡുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് അനുയോജ്യമാണ് എഫ്ആര്‍വി. വനമേഖലയോട് അടുത്ത് കിടക്കുന്ന പ്രേദേശങ്ങളില്‍ തീപിടുത്തം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ പതിവാണ്. അതുകൊണ്ടുതന്നെ എഫ്ആര്‍വി ഏറെ ഉപകാര പ്രദമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
What's Your Reaction?






