സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: എന്റെ കേരളം ജില്ലാതല പ്രദര്‍ശന വിപണനമേള ആരംഭിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: എന്റെ കേരളം ജില്ലാതല പ്രദര്‍ശന വിപണനമേള ആരംഭിച്ചു

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ എന്റെ കേരളം ജില്ലാ തല പ്രദര്‍ശന വിപണനമേള വാഴത്തോപ്പ് വൊക്കോഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് പ്രദര്‍ശനമേളയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കത്തിലേറെ പേര്‍ പങ്കെടുത്ത വിളംബര റാലിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ വിളംബര റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. അഡ്വ. എ രാജ എംഎല്‍എ അധ്യക്ഷനായി. കലക്ടര്‍ വി വിഘ്‌നേശ്വരി, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, എഡിഎം ഷൈജു പി. ജേക്കബ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. മേള മെയ് 5ന് സമാപിക്കും.
What's Your Reaction?






