നിര്‍മാണം ആരംഭിച്ച് 18 വര്‍ഷം: പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം വൈകുന്നു

നിര്‍മാണം ആരംഭിച്ച് 18 വര്‍ഷം: പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം വൈകുന്നു

Apr 29, 2025 - 14:04
 0
നിര്‍മാണം ആരംഭിച്ച് 18 വര്‍ഷം: പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം വൈകുന്നു
This is the title of the web page

ഇടുക്കി: പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം വൈകുന്നു. കഴിഞ്ഞ മാസം പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ തിരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. 2006 ഡിസംബര്‍ 26ന് അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന എ കെ ബാലനാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ചത്. നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുന്നതിനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 60 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട് പദ്ധതി നിര്‍മാണമാരംഭിച്ചിട്ട് 18 വര്‍ഷം കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്താനായിട്ടില്ല. മൂന്നാറിലെ ഹെഡ് വര്‍ക്ക്്സ് അണക്കെട്ട് കവിഞ്ഞൊഴുകി വെള്ളം പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി രൂപപ്പെടുത്തിയത്. മാട്ടുപ്പെട്ടി അണക്കെട്ടിലെ വെള്ളമാണ് ഹെഡ് വര്‍ക്ക്സ് അണക്കെട്ടില്‍ എത്തുന്നത്. കുണ്ടള അണക്കെട്ടിലെ വെള്ളം മാട്ടുപ്പെട്ടി അണക്കെട്ടില്‍ എത്തിച്ചേരും. 268.01 കോടി രൂപ എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതിക്ക് ഇപ്പോള്‍ 600 കോടിയോളം രൂപ മുടക്കികഴിഞ്ഞു. 2010ല്‍ തുടക്കം കുറിച്ച കുറ്റ്യാടി അഡീ. എക്സ്റ്റന്‍ഷന് ശേഷം സംസ്ഥാനത്ത് കമ്മീഷനിങ്ങിന് തയ്യാറാവുന്ന ഏറ്റവും വലിയ പദ്ധതിയാണ് പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി. വിപുലീകരണ പദ്ധതിയിലെ ഉല്‍പാദനച്ചെലവ് ആദ്യ വര്‍ഷം 8.68 രൂപയും പിന്നീട് പടിപടിയായി കുറഞ്ഞ് 78 പൈസയാകുമെന്നുമാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow