സിപിഐ കട്ടപ്പന മണ്ഡലം സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു
സിപിഐ കട്ടപ്പന മണ്ഡലം സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

ഇടുക്കി: സിപിഐ കട്ടപ്പന മണ്ഡലം സമ്മേളനത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ജൂണ്‍ 1,2 തീയതികളില്‍ കാഞ്ചിയാര്‍ പള്ളിക്കവലയിലാണ് മണ്ഡലം സമ്മേളനം നടക്കുന്നത്. മണ്ഡലത്തിലെ 6 ലോക്കല്‍ സമ്മേളനങ്ങളും 56 ബ്രാഞ്ച് സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയാണ് മണ്ഡലം സമ്മേളനം നടത്തുന്നത്. 1036 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 198 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ആര്‍. ശ്രീധരന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം സെക്രട്ടറി വി ആര്‍ ശശി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ കെ ശിവരാമന്‍, വി കെ ധനപാല്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സ് മാത്യു,ജില്ല കൗണ്‍സില്‍ അംഗങ്ങളായ തങ്കമണി സുരേന്ദ്രന്‍, അഡ്വ. കെ ജെ ജോയിസ്, അഡ്വ. വി എസ് അഭിലാഷ്, കെ എന്‍ കുമാരന്‍, കെ എസ് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തങ്കമണി സുരേന്ദ്രന്‍ (ചെയര്‍പേഴ്‌സണ്‍), വിജയകുമാരി ജയകുമാര്‍ (വൈസ് ചെയര്‍മാന്‍) പി.ജെ സത്യപാലന്‍ (ജനറല്‍ കണ്‍വീനര്‍), കെ. കെ സജിമോന്‍ (ജോയിന്റ് കണ്‍വീനര്‍), കെ.എസ് രാജന്‍)ട്രഷറര്‍) എന്നിവരടങ്ങുന്ന 101 അംഗ ജനറല്‍ കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു
What's Your Reaction?






