ആദിവാസി കുടികളുടെ അടിസ്ഥാന വികസനം: 25 കോടി രൂപയുടെ പദ്ധതി വനം വകുപ്പ് പരിശോധിക്കുന്നു.
ആദിവാസി കുടികളുടെ അടിസ്ഥാന വികസനം: 25 കോടി രൂപയുടെ പദ്ധതി വനം വകുപ്പ് പരിശോധിക്കുന്നു.

ഇടുക്കി : കണ്ണംപടി ആദിവാസി കുടികളിൽ അടിസ്ഥാന വികസനം നടപ്പിലാക്കാൻ തയ്യാറാക്കിയ 25 കോടി രൂപയുടെ പദ്ധതി വനം വകുപ്പ് പരിശോധിക്കുന്നു.
നബാർഡിന്റെ സഹായത്തോടെ പട്ടിക വർഗ - വകുപ്പ് നടപ്പാക്കാൻ ഉദ്വേശിക്കുന്ന പദ്ധതി വനം വകുപ്പ് അംഗികരിച്ചാലേ നടപ്പിലാക്കാൻ കഴിയൂ. വന്യജീവി സങ്കേതമായതിനാൽ കേന്ദ്ര വന നിയമങ്ങൾക്ക് വിധേയമായിട്ടേ അംഗീകാരം ലഭിക്കു.കൃഷി, ആരോഗ്യം . വിദ്യാഭ്യാസം, ജലസേചനം, ശുചിത്വ പരിപാലനം പൊതുമരാമത്ത് തുടങ്ങി സമഗ്ര വികസനമാണ് പട്ടിക വർഗ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. ഇതനുസരിച്ചുള്ള എസ്റ്റിമേറ്റും, ഡി.പി.ആർ. എന്നിവ തയ്യാറാക്കി ജനുവരി 13 ന് പട്ടിക വർഗ വകുപ്പ് ഡയറക്ട്രേറ്റിന് നൽകാനായിരുന്നു നിർദ്ദേശം. എന്നാൽ ഗതാഗത സൗകര്യം തീരെ കുറവായതിനാൽ എസ്റ്റിമേറ്റ് തയ്യാറാക്കാൻ താമസം നേരിട്ടു. തുടർന്ന് തദ്ദേശ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അംഗികാരത്തോടെ ഫെബ്രുവരിയിൽ സമ്പൂർണ റിപ്പോർട്ട് നൽകി.
പദ്ധതിയുടെ വിശദാംശങ്ങൾ വനം വകുപ്പു പരിശോധിച്ചു വരുന്നതേയുള്ളു.
വിശദമായ പഠനത്തിനു ശേഷം വനം- വന്യജീവി ആവാസ വ്യവസ്ഥയ്ക്ക് ദോഷകരമാകാത്ത പദ്ധതിക്ക് താമസിക്കാതെ അനുമതി നർകുമെന്ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ പറഞ്ഞു. 98 പദ്ധതികളാണ് അംഗീകാരം ലഭിക്കുന്നതിനായി നൽകിയിട്ടുള്ളത്. ഇതിൽ എത്രയെണ്ണത്തിന് അനുമതി നൽകാൻ കഴിയുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണംപടി വന മേഖലയിൽ 12 ആദിവാസി ഊരുകളുണ്ട്. ഓരോ കുടിയിലും നടപ്പാക്കാൻ ഉദ്യേശിക്കുന്ന പദ്ധതികൾ സമഗ്രമായി പഠിക്കേണ്ടതുണ്ട്. വനം വകുപ്പിൻ്റെ അഭിപ്രായവും, ആദിവാസികളുടേയും, ഊരുക്കൂട്ടങ്ങളുടേയും ആവശ്യങ്ങളും പരിഗണിക്കാതെയാണ് എസ്റ്റിമേറ്റും, ഡി.പി. ആറും തയ്യാറാക്കിയത് എന്ന വിമർശനവും ഉയരുന്നുണ്ട്. ജില്ലയിൽ കണ്ണംപടി, ഇടമലക്കുടി എന്നീ ആദിവാസി കുടികളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
What's Your Reaction?






