മുതലക്കോടത്ത് വളര്‍ത്തുനായയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: ഉടമയ്‌ക്കെതിരെ കേസ്

മുതലക്കോടത്ത് വളര്‍ത്തുനായയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: ഉടമയ്‌ക്കെതിരെ കേസ്

Apr 16, 2025 - 10:13
Apr 16, 2025 - 10:15
 0
മുതലക്കോടത്ത് വളര്‍ത്തുനായയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: ഉടമയ്‌ക്കെതിരെ കേസ്
This is the title of the web page

ഇടുക്കി: തൊടുപുഴയില്‍ വളര്‍ത്തുനായയെ ശരീരമാകെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം തെരുവില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മുതലക്കോടം ഇടശേരിയില്‍ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ഞായര്‍ വൈകിട്ടാണ് മുതലക്കോടം ഭാഗത്ത് ശരീരമാസകലം മുറിവേറ്റ നിലയില്‍ നായ കിടക്കുന്നെന്ന വിവരം ആനിമല്‍ റെസ്‌ക്യൂ ടീമീന് ലഭിച്ചത്. തുടര്‍ന്ന് ടീം സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി. നാട്ടുകാരാണ് നായയ്ക്ക് ഗുരുതര മുറിവേറ്റ സംഭവത്തെപ്പറ്റി വിവരിച്ചത്. ഉടമ നായയെ കൂടിനുള്ളില്‍ കയറ്റാന്‍ വിളിച്ചപ്പോള്‍ എത്താതിന്റെ ദേഷ്യത്തില്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. നട്ടെല്ലിനോട്‌ചേര്‍ന്ന് അഞ്ചിടങ്ങളില്‍ വെട്ടേറ്റിട്ടുണ്ട്. കൂടാതെ, തലയിലും ആഴത്തിലും മുറിവേറ്റിരുന്നു. ആനിമല്‍ റെസ്‌ക്യൂ ടീമിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow