നരിയമ്പാറ മന്നംമെമ്മോറിയല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു: വിദ്യാഭ്യാസ രംഗത്ത് കേരളം മാതൃകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
നരിയമ്പാറ മന്നംമെമ്മോറിയല്‍ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു: വിദ്യാഭ്യാസ രംഗത്ത് കേരളം മാതൃകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിന്റെ 70-ാമത് വാര്‍ഷികം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് കേരളം മാതൃകയാണെന്നും വിദേശരാജ്യങ്ങളില്‍ നിന്നടക്കം വിദ്യാര്‍ഥികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഇനി വരുന്ന നാളുകള്‍ വിദ്യാഭ്യാസമേഖലയ്ക്ക് സാധിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. 1955 ല്‍ വണ്ടങ്കല്‍ ഭാസ്‌കരക്കുറിപ്പിന്റെ ഉടമസ്ഥതയില്‍ എല്‍പി തലത്തിലാണ് സ്‌കൂളിന്റെ തുടക്കം. ഗുണമേന്മയുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനം. സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ്വവിദ്യാര്‍ഥി സംഗമം, ടാലന്റ് ഫെസ്റ്റ് എന്നിവയും നടന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജെസ്റ്റിസ് ജെ ബി കോശി മുഖ്യാതിഥിയായി. പ്ലാറ്റിനം ജൂബിലി പദ്ധതികള്‍ ജെ.ബി കോശി ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപിക പി വി ശ്രീദേവിക്ക് യാത്രയയപ്പ് നല്‍കി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് കലണ്ടര്‍ പ്രകാശനം നടത്തി. സ്‌കൂള്‍ മാനേജര്‍ ബി ഉണ്ണികൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. കട്ടപ്പന ഗവ. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഒ.സി അലോഷ്യസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എന്‍ ബിന്ദു, സ്റ്റാഫ് സെക്രട്ടറി എം എസ് സിന്ധു മോള്‍, പിടിഎ പ്രസിഡന്റ് മഞ്ചേഷ് കെ എം, എംപിടിഎ പ്രസിഡന്റ് ആന്‍സമ്മ ചാക്കോ, പി വി ശ്രീദേവി, പ്രദീപ്കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






