മൂന്നാര്‍ അപകടം: ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
മൂന്നാര്‍ അപകടം: ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ഇടുക്കി: മൂന്നാര്‍ എക്കോപോയിന്റിന് സമീപം വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് തമിഴ്നാട് സര്‍ക്കാരിന്റെ ധനസഹായം. മരിച്ചവര്‍ക്ക് 3 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും.
കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശികളും വിദ്യാര്‍ഥികളുമായ സുധന്‍, ആദിക, വേണിക എന്നിവര്‍ മരണപ്പെട്ടിരുന്നു. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ തുടര്‍ ചികിത്സക്കാവശ്യമായ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നാഗര്‍കോവില്‍ സ്‌കോഡ് ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാറിലെത്തി കുണ്ടള അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലായിരുന്നു അപകടം. അശ്രദ്ധയും വാഹനത്തിന്റെ വേഗതയുമാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ വാഹനമോടിച്ചിരുന്ന ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






