കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുതുവത്സരാഘോഷം നടത്തി: നഗരസഭ ചെയര്‍പേഴ്‌സനും കൗണ്‍സിലര്‍മാര്‍ക്കും സ്വീകരണം
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുതുവത്സരാഘോഷം നടത്തി: നഗരസഭ ചെയര്‍പേഴ്‌സനും കൗണ്‍സിലര്‍മാര്‍ക്കും സ്വീകരണം
ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷനും പൗരാവലിയും ചേര്‍ന്ന് പുതുവത്സരാഘോഷം നടത്തി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സനും കൗണ്‍സിലര്‍മാര്‍ക്കും സ്വീകരണം നല്‍കി. വൊസാര്‍ഡ് ഡയറക്ടര്‍ ഫാ. ജോസ് ആന്റണി ഉദ്ഘാടനംചെയ്തു. കട്ടപ്പന പ്രസ് ക്ലബ് ഭാരവാഹികള്‍ക്കും സ്വീകരണം നല്‍കി. കേരളാ കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാംറാങ്ക് നേടിയ നൂര്‍ബിനാ റസാക്കിനെ അനുമോദിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, വൈസ് ചെയര്‍പേഴ്സണ്‍ ലീലാമ്മ ബേബി, കൗണ്‍സിലര്‍മാരായ വി ആര്‍ സജി, പി ആര്‍ രമേശ്, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, ട്രഷറര്‍ കെ പി ബഷീര്‍, എം കെ ബാലചന്ദ്രന്‍, സിജോമോന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?