പീരുമേട്ടിലെ തേയിലത്തോട്ടങ്ങളില്‍ വന്യമൃഗ സാന്നിധ്യമെന്ന് നാട്ടുകാര്‍
പീരുമേട്ടിലെ തേയിലത്തോട്ടങ്ങളില്‍ വന്യമൃഗ സാന്നിധ്യമെന്ന് നാട്ടുകാര്‍
ഇടുക്കി: പീരുമേട്ടിലെ കാടുകയറിയ തേയിലത്തോട്ടങ്ങള്‍ വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായി മാറുന്നുവെന്ന് നാട്ടുകാര്‍. ആന, കാട്ടുപോത്ത്, കടുവ, പുലി തുടങ്ങിയവയെല്ലാം ഇങ്ങനെയുള്ള തോട്ടങ്ങളിലുണ്ട്. ഇത്തരം ഭാഗങ്ങളിലെത്തുന്ന വന്യമൃഗങ്ങള്‍ തിരികെ കാട്ടിലേക്ക് പോകാത്ത സാഹചര്യവും നിലവിലുണ്ട്. വനംവകുപ്പ് അധികൃതരും ജനപ്രതിനിധികളും ഇക്കാര്യം സ്ഥിരീകരിക്കുന്നുമുണ്ട്. ഇത്തരത്തില്‍ കാടുപിടിച്ചുകിടക്കുന്ന ഭാഗങ്ങള്‍ വെട്ടിത്തെളിച്ചിടാന്‍ ബന്ധപ്പെട്ട തോട്ടമുടമകളും ത്രിതല പഞ്ചായത്ത് അധികൃതരും വനംവകുപ്പും ഇടപെടല്‍ നടത്തണമെന്നാണ് ഉയരുന്ന ആവശ്യം. പീരുമേട്ടിലെ പ്രധാന ടൗണുകളോടും ജനവാസ മേഖലകളോടും ചേര്‍ന്നാണ് ഇത്തരത്തിലുള്ള കാടുകള്‍ സ്ഥിതി ചെയ്യുന്നത്. ഇത് ജനജീവിതത്തിലും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മുമ്പ് വന്യമൃഗശല്യം ഉണ്ടാകുന്ന സമയത്ത് ഈ വിഷയം സജീവമായി മുമ്പോട്ടുവന്നിരുന്നതാണ്. എന്നാല്‍ ഒരു നടപടിയും ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല.
What's Your Reaction?