പാമ്പാടുംപാറ അമ്പിളി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
പാമ്പാടുംപാറ അമ്പിളി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
ഇടുക്കി: പാമ്പാടുംപാറ അമ്പിളി കൊലക്കേസ് പ്രതി മാത്യു ദേവസ്യയ്ക്ക് ജീവപര്യന്തം കഠിനതടവിനും 3 വര്‍ഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. 2012 ജനുവരി 3നാണ് വണ്ടന്‍മേട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പാമ്പാടുംപാറ കാപ്പിത്തോട്ടത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. പ്രതി മാത്യു ദേവസ്യ കടമാക്കുഴി ഭാഗത്തെ ഏലത്തോട്ടത്തിലെ സൂപ്രവൈസറും കൊലചെയ്യപ്പെട്ട അമ്പിളി ഈ ഏലത്തോട്ടത്തിലെ തൊഴിലാളിയുമായിരുന്നു. ഇവര്‍ തമ്മില്‍അടുക്കുകയും പ്രതിയില്‍നിന്നും അമ്പിളി ഗര്‍ഭം ധരിക്കുകയും ചെയ്തു. അവിവാഹിതയായ അമ്പിളി ഒരു കുഞ്ഞിന് ജന്മംനല്‍കിയാല്‍ അത് തന്റെ കുടുംബജീവിതം തകര്‍ക്കുമെന്നും സമൂഹത്തിലെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുകയും ചെയ്യുമെന്ന് ഭയപ്പെട്ട പ്രതി മുന്‍കുട്ടി നിശ്ചയിച്ചപ്രാകാരം അമ്പിളിയെ പാമ്പാടുംപറ ആനകുത്തിഭാഗത്തേയ്ക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി എസ്റ്റേറ്റിലെ കുളത്തില്‍ താഴ്ത്തുകയുമായിരുന്നു.
What's Your Reaction?