കൂട്ടാര്‍ സഹകരണ ബാങ്കിന്റെ അഗ്രോ സെന്റര്‍ അച്ചക്കടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൂട്ടാര്‍ സഹകരണ ബാങ്കിന്റെ അഗ്രോ സെന്റര്‍ അച്ചക്കടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഇടുക്കി: കൂട്ടാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ അഗ്രോ സെന്റര്‍ അച്ചക്കടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബിനു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ ജി രാധാകൃഷ്ണമേനോന്‍ അധ്യക്ഷനായി. ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സും ബാങ്ക് നടപ്പിലാക്കുന്ന പുതിയ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം കെ കെ കുഞ്ഞുമോനും സഹകരണ ഓണം വിപണി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന അനില്‍കുമാറും നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം ആര്‍ രാഘവന്‍, സെക്രട്ടറി കെ ജി സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?