കട്ടപ്പന നഗരസഭ പുളിയന്‍മലയില്‍ സ്ഥാപിക്കുന്ന ഡബിള്‍ ചേംബര്‍ ഇന്‍സുലേറ്ററിന്റെ നിര്‍മാണോദ്ഘാടനം നടത്തി
കട്ടപ്പന നഗരസഭ പുളിയന്‍മലയില്‍ സ്ഥാപിക്കുന്ന ഡബിള്‍ ചേംബര്‍ ഇന്‍സുലേറ്ററിന്റെ നിര്‍മാണോദ്ഘാടനം നടത്തി
ഇടുക്കി: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ ശാസ്ത്രീയമായി സാനിറ്ററി മാലിന്യം സംസ്‌കരിക്കുന്നതിനായി പുളിയന്മലയില്‍ സ്ഥാപിക്കുന്ന ഡബിള്‍ ചേംബര്‍ ഇന്‍സുലേറ്ററിന്റെ നിര്‍മാണോദ്ഘാടനം നടത്തി. ചെയര്‍പേഴ്‌സണ്‍ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ലോറെറ്റ് ടെക്‌നോളജി എന്ന കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് മൈക്കിള്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സിബി പാറപ്പായില്‍, ബീന സിബി, സജിമോള്‍ ഷാജി, കൗണ്‍സിലര്‍മാരായ ബീന ടോമി, അഡ്വ.കെ ജെ ബെന്നി, സന്തോഷ് ഓലിനാല്‍, കെ ടി ജയന്‍ നഗരസഭാ സെക്രട്ടറി അജി കെ തോമസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് അജ്മല്‍, ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?