നെടുങ്കണ്ടത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബോര്‍മ അടപ്പിച്ചു 

    നെടുങ്കണ്ടത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബോര്‍മ അടപ്പിച്ചു 

Aug 18, 2026 - 17:47
 0
    നെടുങ്കണ്ടത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബോര്‍മ അടപ്പിച്ചു 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബോര്‍മ ആരോഗ്യ വകുപ്പ് അടപ്പിച്ചു. കോടതിയുടെ എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ അടിനിലയിലാണ് അനുമതിയില്ലാതെ ബോര്‍മ പ്രവര്‍ത്തിച്ചിരുന്നത്. മേഖലയിലെ നിരവധി ഭക്ഷണശാലകളിലേക്ക് ആവശ്യമായ ചെറുകടികളും പലഹാരങ്ങളും ഇവിടെ നിര്‍മിച്ച് വിതരണം ചെയ്തിരുന്നു. നിരവധി തവണ ഉപയോഗിച്ച് കറുത്ത നിരത്തിലായിരുന്നു എണ്ണ, തയാറാക്കിവച്ചിരുന്ന സമൂസയില്‍ ഫംഗസ് ബാധിച്ചിരുന്നതായും ഫ്രിഡ്ജില്‍ ദിവസങ്ങളോളം പഴക്കമുള്ള ഭഷ്യ വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. സ്ഥാപനത്തിന് പേരോ പഞ്ചായത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയോ പ്രവര്‍ത്തന അനുമതിയും ഉണ്ടായിരുന്നില്ല. ജോലി ചെയ്തിരുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ഇല്ലായിരുന്നു. കെട്ടിടത്തിന്റെ മുന്‍ ഭാഗത്തെ വാതില്‍ അടച്ചിട്ട ശേഷമായിരുന്നു പ്രവര്‍ത്തനം. ആരോഗ്യ വകുപ്പ് പുറക് വശത്തെ വാതിലിലൂടെയാണ് അകത്തുപ്രവേശിച്ചത്. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതിനൊപ്പം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍  പഞ്ചായത്തിന് നിര്‍ദേശവും നല്‍കി. കല്ലാര്‍ പട്ടം കോളനി മെഡിക്കല്‍ ഓഫീസര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘമാണ് പരിശോധന നടത്തിയത്

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow