കിഴക്കേ മാട്ടുക്കട്ട ജനകീയ കൂട്ടായ്മ ഓണാഘോഷം സെപ്റ്റംബര്‍ 4ന്
കിഴക്കേ മാട്ടുക്കട്ട ജനകീയ കൂട്ടായ്മ ഓണാഘോഷം സെപ്റ്റംബര്‍ 4ന്

ഇടുക്കി: കിഴക്കേ മാട്ടുക്കട്ട ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഊഞ്ഞാല്‍ 2025 എന്ന പേരില്‍ ഉത്രാടദിനമായ സെപ്റ്റംബര്‍ 4ന് ഓണോത്സവം സംഘടിപ്പിക്കുന്നു. രാവിലെ 9ന് കിഴക്കേ മാട്ടുക്കട്ട കവലയില്‍നിന്ന് ഓണ നഗരിയിലേക്ക് വാദ്യമേളങ്ങളും, പുലികളിയും, മാവേലിമന്നന്‍മാരും, മലയാളിമങ്കമാരും അണിനിരക്കുന്ന വിളംബര ഘോഷയാത്ര ഫാ. തോമസ് പൊട്ടംപറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഓണാഘോഷ പരിപാടികളുടെ ഭാഗമായി അത്തപ്പൂക്കള മത്സരവും, മാവേലി മത്സരവും മലയാളിമങ്ക മത്സരവും ഉണ്ടായിരിക്കുന്നതാണ്. കുട്ടികളുടെ കലാപരിപാടികളെ തുടര്‍ന്ന് വൈകുന്നേരം 6ന് ഹരിതീര്‍ത്ഥം മാട്ടുക്കട്ട അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും 7 ന് കെഎഎഫ് കട്ടപ്പന അവതരിപ്പിക്കുന്ന മെഗാഹിറ്റ് മ്യൂസിക്കല്‍ നെറ്റും ഉണ്ടായിരിക്കും. മാവേലി മത്സരം, അത്തപൂക്കള മത്സരം, മലയാളി മങ്ക മത്സരം എന്നീ ഇനങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ 25ന് മുമ്പായി 9447511340, 9446136607 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍ റിട്ട. എസ്‌ഐ എം. ബി. വിജയന്‍, പ്രസിഡന്റ് സന്തോഷ് ചിത്രകുന്നേല്‍, ജനറല്‍ കണ്‍വീനര്‍ ബിജു പി പി, പെരുശേരി, ട്രഷറര്‍ വിഷ്ണു ശിവന്‍, വി കെ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






