വണ്ടിപ്പെരിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മുലയൂട്ടല്‍ ബോധവല്‍ക്കരണം നടത്തി
വണ്ടിപ്പെരിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മുലയൂട്ടല്‍ ബോധവല്‍ക്കരണം നടത്തി

ഇടുക്കി: മുലയൂട്ടല്‍ വാരാഘോഷത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ബോധവല്‍ക്കരണം നടത്തി. ബേബി ഷോ 2025 എന്ന പേരില്‍ നടന്ന പരിപാടി അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് മുലയൂട്ടല്‍ കൃത്യമായി നടക്കാത്തതുകൊണ്ട് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഏറെയാണ്. ഇത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമ്മമാര്‍ക്ക് ബോധവല്‍ക്കരണം നല്‍കിയത്. തുടര്‍ന്ന് അമ്മമാര്‍ക്കായുള്ള ക്വിസ് കോമ്പിനേഷന്‍ മത്സരവും നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു മാസത്തെ പരിപാടിയാണ് വിവിധ സിഎച്ച്‌സിയുടെ നേതൃത്വത്തില്‍ നടത്തുന്നത.് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ അധ്യക്ഷയായി. സിഎച്ച്‌സി ഡോ. സുരേഷ് ബാബു, ഡോ. അജി മോഹന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ചാര്‍ജ് റോയി മോന്‍ തോമസ്, എല്‍എച്ച്‌ഐ ചാര്‍ജ് അല്‍ഫോന്‍സി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബോബി ഇ ചെറിയാന്‍, സീനിയര്‍ നഴ്‌സിങ്് ഓഫീസര്‍ ബിന്ദു ജയ്‌സണ്‍, നിരവധി അമ്മമാര്‍, വണ്ടിപ്പെരിയാര്‍ ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍സ് കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






