വികസനത്തിന്റെ ബൂസ്റ്റര്‍ മിസൈല്‍ ആയിരുന്നു രാജീവ് ഗാന്ധി : അഡ്വ. ഇ എം ആഗസ്തി
വികസനത്തിന്റെ ബൂസ്റ്റര്‍ മിസൈല്‍ ആയിരുന്നു രാജീവ് ഗാന്ധി : അഡ്വ. ഇ എം ആഗസ്തി

ഇടുക്കി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ സദ്ഭാവനാ ദിനാചാരണം നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. അഞ്ച് വര്‍ഷം കൊണ്ട് അന്‍പത് വര്‍ഷത്തെ വികസനം രാജ്യത്തിന് സമ്മാനിച്ച ബൂസ്റ്റര്‍ മിസൈല്‍ ആയിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ സ്വപ്നം കാണാനും ലക്ഷ്യത്തിലേക്കെത്താനും കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് ഇ എം ആഗസ്തി പറഞ്ഞു. രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ രാജീവ് ഗാന്ധി രക്തദാന സേന ഉദ്ഘാടനം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ രക്തദാനവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, ഹോസ്പിറ്റല്‍ പിആര്‍ഒ കിരണ്‍ ജോര്‍ജ്, ജോമോന്‍ തെക്കേല്‍, ഷാജി വെള്ളംമാക്കല്‍, ബിജു വെളുത്തേടത്ത്, ജോസ് ആനക്കല്ലില്‍, ബിജു പൊന്നോലി, ഷിബു പുത്തന്‍പുരക്കല്‍, ഷാജന്‍ എബ്രഹാം, ജിജി ചേലക്കാട്ട്, ബിജു കൈപ്പന്‍, റിജോ കുഴിപ്പള്ളി, ജോപോള്‍ വയലില്‍പുരയിടം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






