ജനശ്രീ മിഷനും ഭാരത ഫാര്‍മേഴ്‌സ് ട്രസ്റ്റും ചേര്‍ന്ന് കര്‍ഷക കൂട്ടായ്മകള്‍ക്ക് ധനസഹായം നല്‍കി
ജനശ്രീ മിഷനും ഭാരത ഫാര്‍മേഴ്‌സ് ട്രസ്റ്റും ചേര്‍ന്ന് കര്‍ഷക കൂട്ടായ്മകള്‍ക്ക് ധനസഹായം നല്‍കി

ഇടുക്കി : ജനശ്രീ മിഷനും ഭാരത ഫാര്‍മേഴ്‌സ് ട്രസ്റ്റും ചേര്‍ന്ന് വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായി കര്‍ഷക കൂട്ടായ്മകള്‍ക്ക് ധനസഹായം കട്ടപ്പനയില്‍ വിതരണം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ വൈ സി സ്റ്റീഫന്‍ ആദ്യഘട്ട വിതരണോദ്ഘാടനം നിര്‍വഹിച്ചു. വനിതാ യുവജന സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും സഹായമായാണ് തുക നല്‍കുന്നത്. കുമളി സ്വദേശിനി ജെസി റോയി ആദ്യത്തെ തുക ഏറ്റുവാങ്ങി. കര്‍ഷക കൂട്ടായ്മയില്‍ അംഗങ്ങളായിട്ടുള്ളവര്‍ 500 രൂപ മാസം അടച്ച് തിരഞ്ഞെടുക്കുന്നവര്‍ക്ക് മാസം തോറും തിരിച്ചടവില്ലാത്ത തുക സാമ്പത്തിക സഹായമായി നല്‍കി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജേന്ദ്രന്‍ മാരിയില്‍ അധ്യക്ഷനായി. സെക്രട്ടറി സുധീപ് രാജന്‍ പദ്ധതി വിശദീകരിച്ചു. ബേബി ചെറുപുഷ്പം, ടോമി തോമസ്, സാജു കാഞ്ഞിരത്താംകുന്നേല്‍, സി.എം കുര്യന്‍, കെ.കെ. സത്യദേവന്‍, റോസമ്മ ജോസ്, ട്രസ്റ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






