വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂളില്‍ 'പൊതുതിരഞ്ഞെടുപ്പ്'
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്‌കൂളില്‍ 'പൊതുതിരഞ്ഞെടുപ്പ്'

ഇടുക്കി : പൊതുതിരഞ്ഞെടുപ്പിന്റെ മാതൃകയില്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. സ്ഥാനാര്‍ഥികളുടെ പ്രചാരണം, തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന, വോട്ടര്‍പട്ടിക, സ്ലിപ്പ് വിതരണം, പോളിംഗ് ബൂത്ത്, പോളിംഗ് ഏജന്റുമാര്‍, ഓഫീസര്‍മാര്‍, പ്രിസൈഡിങ് ഓഫീസര്‍മാര്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടെയും നടത്തിയ തെരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് പുതുമയായി. മോക്‌പോളിന് ശേഷം രാവിലെ 10 മുതല്‍ 12 വരെ വിദ്യാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തി.
പോളിംഗ് ബൂത്തില്‍ എത്തിയ വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡും വോട്ടര്‍പട്ടികയും പരിശോധിച്ച് വിരലില്‍ മഷി പുരട്ടി. വോട്ടിംഗ് മെഷീന്‍ എന്ന ആപ്പിലൂടെ വോട്ട് രേഖപ്പെടുത്തി. പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാര്‍ഥികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്
What's Your Reaction?






