വാഴവര ഫാംഹൗസിലെ വീട്ടമ്മയുടെ മരണം: പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടിനായി കാത്ത് അന്വേഷണ സംഘം
വാഴവര ഫാംഹൗസിലെ വീട്ടമ്മയുടെ മരണം: പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടിനായി കാത്ത് അന്വേഷണ സംഘം

ഇടുക്കി : വാഴവര ഏഴാംമൈലില്‍ സ്വകാര്യ ഫാമിലെ സ്വിമ്മിങ് പൂളില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടിനായി കാത്ത് അന്വേഷണ സംഘം. വാഴവര മോര്‍പ്പാളയില്‍ എം ജെ എബ്രഹാമിന്റെ ഭാര്യ ജോയ്സിന്റെ(52) മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കണ്ടെത്തിയത്. ജോയ്‌സിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍ ഡോ. എം അഭിരാം ഫാമിലെത്തി തെളിവെടുത്തിരുന്നു. അതേസമയം ജോയ്‌സിന്റെ ബന്ധുക്കള്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. വീട്ടമ്മയുടേത് കൊലപാതകമാണെന്നും സഹോദരന്‍ തടിയമ്പാറ കൊല്ലിയില്‍ തങ്കച്ചന്‍ ആരോപിച്ചു. സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്ന് ജോയ്‌സിനെ കൊലപ്പെടുത്തിയാണെന്നും ഇദ്ദേഹം പറയുന്നു. പൊള്ളലേറ്റാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിന്റെ 76 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തില്‍ കട്ടപ്പന പൊലീസും തങ്കമണി പൊലീസും സംയുക്തമായാണ് അന്വേഷിക്കുന്നത്.
What's Your Reaction?






