കൗമാര മഹോത്സവം തുടങ്ങി
കൗമാര മഹോത്സവം തുടങ്ങി

കട്ടപ്പന : ഇടുക്കിയുടെ കലാഹൃദയം ഹൈറേഞ്ചിന്റെ വാണിജ്യതലസ്ഥാനമായ കട്ടപ്പനയിലേക്ക് ചേക്കേറി. റവന്യു ജില്ലാ കലോത്സവത്തിന് തുടക്കമായി. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളാണ് പ്രധാനവേദി. സെന്റ് ജോർജ് സ്‌കൂൾ ഓഡിറ്റോറിയം, ഓപ്പൺ സ്റ്റേഡിയം, ക്ലാസ് മുറികൾ, ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയം, എൽപി സ്‌കൂൾ ഓഡിറ്റോറിയം, കട്ടപ്പന സെന്റ് ജോർജ് പള്ളി മിനി പാരിഷ് ഹാൾ, സിഎസ്ഐ ഗാർഡൻ, ദീപ്തി നഴ്‌സറി സ്‌കൂൾ ഓഡിറ്റോറിയം എന്നിവിടങ്ങളിലെ 10 വേദികളിലായാണ് മത്സരം നടക്കുന്നത്. ഏഴ് ഉപജില്ലകളിൽ നിന്നായി 4000ലേറെ പ്രതിഭകൾ മത്സരിക്കുന്നു
വിളംബര ഘോഷയാത്ര കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോൻ ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ സ്‌കൂളുകളിലെ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരക്കുന്ന ഘോഷയാത്ര ടൗൺ ചുറ്റി സെന്റ് ജോർജ് സ്‌കൂളിൽ സമാപിച്ചു. ബുധൻ രാവിലെ 10ന് എം എം മണി എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ ഷൈനി സണ്ണി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് ഉപഹാരം സമ്മാനിക്കും. വെള്ളി വൈകിട്ട് നാലിന് സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
What's Your Reaction?






