ശബരിമല സ്വര്‍ണക്കൊള്ള : ഐഎന്‍ടിയുസി കട്ടപ്പനയില്‍ പ്രതിഷേധ ജ്വാല തെളിച്ചു
ശബരിമല സ്വര്‍ണക്കൊള്ള : ഐഎന്‍ടിയുസി കട്ടപ്പനയില്‍ പ്രതിഷേധ ജ്വാല തെളിച്ചു
ഇടുക്കി : ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റക്കാരായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നുമാവശ്യപ്പെട്ട് ഐഎന്‍ടിയുസി കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല തെളിച്ചു. ഗാന്ധി സ്‌ക്വയറില്‍ കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു.
കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളില്‍ നടത്തുന്ന പ്രതിഷേധ ജ്വാലയുടെ ഭാഗമായിട്ടാണ് കട്ടപ്പനയിലും ജ്വാല തെളിച്ചത്. വൃശ്ചിക മാസത്തില്‍ മാലയിട്ട് മല ചവിട്ടുന്ന അയ്യപ്പഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ദേവസ്വം മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം രാജിവച്ച് കേരള സമൂഹത്തോട് മാപ്പുപറയണമെന്നും നേതാക്കള്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു അധ്യക്ഷനായി. മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മനോജ് മുരളി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, ജോസ് കലയത്തിനാല്‍,പി എസ് രാജപ്പന്‍, സിഎം തങ്കച്ചന്‍,ജോബി സ്റ്റീഫന്‍, പി എസ് ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

