അടിമാലി താലൂക്ക് ആശുപത്രിയിലെ ട്രൈബല്‍ ഫണ്ട് ചെലവഴിച്ചതില്‍ ക്രമക്കേട്: വിജിലന്‍സ് അന്വേഷിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനം
അടിമാലി താലൂക്ക് ആശുപത്രിയിലെ ട്രൈബല്‍ ഫണ്ട് ചെലവഴിച്ചതില്‍ ക്രമക്കേട്: വിജിലന്‍സ് അന്വേഷിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനം

ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയിലെ ട്രൈബല്‍ ഫണ്ട് ചെലവഴിച്ചതില്‍ ക്രമക്കേട് നടന്നതായി ആക്ഷേപം. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കാന്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനം. ആശുപത്രിയില്‍ അഡ്മിറ്റാകുന്ന ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട രോഗിക്കും കൂ ട്ടിരിക്കുന്ന ആള്‍ക്കും സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണച്ചെലവ് വിനിയോഗിക്കുന്ന കാര്യത്തിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. ഒരു ദിവസം 365 രൂപയാണ് അതിനായി സര്‍ക്കാര്‍ അനുവ ദിച്ചിരിക്കുന്നത്. എന്നാല്‍, അടിമാലി താലൂക്ക് ആശുപത്രിയില്‍ ഒരുപതിറ്റാണ്ടില്‍ കൂടുതലായി ആഴ്ചയില്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ വിവിധ സന്നദ്ധ സംഘടനകളും പല ക്ലബ്ബുകളും എല്ലാ നേരവും ഭക്ഷണം നല്‍കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച എല്ലാ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഈ ഭക്ഷണം സൗജന്യമായി ലഭിക്കും. ഇങ്ങനെ ഭക്ഷണം ലഭിക്കുന്ന ദിവസങ്ങളിലും ട്രൈബല്‍ രോഗികളുടെ ബില്ല് കൃത്യമായി മാറിയിട്ടുള്ളതായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നടന്ന കമ്മിറ്റിയില്‍ അടിയന്തരമായി ഈ വിഷയം ചര്‍ച്ച ചെയ്തു. ട്രൈബല്‍ ഫണ്ട് തിരിമറി സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കോയ അമ്പാട്ട് ഈ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് കമ്മറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു.
What's Your Reaction?






