ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം: ചുറ്റാനിറങ്ങിയ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വീട്ടിലേക്ക് തിരിച്ചയച്ചു
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം: ചുറ്റാനിറങ്ങിയ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വീട്ടിലേക്ക് തിരിച്ചയച്ചു

ഇടുക്കി: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് യാത്ര പുറപ്പെട്ട ആണ്‍കുട്ടിയേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും ജാഗ്രതാസമിതി ഇടപെട്ട് വീടുകളിലേക്ക് തിരിച്ചയച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിയായ ഒരു വിദ്യാര്‍ഥിയും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. കഴിഞ്ഞദിവസം യാത്ര പോകാനായി അറക്കുളത്തെ സ്‌കൂളിനുസമീപമെത്തി. പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തിനൊപ്പമാണ് തൃശൂര്‍ സ്വദേശി വന്നത്. പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കാഞ്ഞാറുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. ഈസമയം കാഞ്ഞാര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ജാഗ്രതാസമിതി യോഗം നടക്കുകയായിരുന്നു . സംശയാസ്പദമായി കുട്ടികള്‍ പോകുന്നതുകണ്ട നാട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. പൊലീസും സ്‌കൂള്‍ അധികൃതരുംചേര്‍ന്ന് ഇവരെ ഹോട്ടലില്‍ എത്തി കൂടെക്കൂട്ടി കാഞ്ഞാര്‍ സ്റ്റേഷനില്‍ എത്തിച്ചു. ഇരുവര്‍ക്കും താക്കീത് നല്‍കി രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.
What's Your Reaction?






