ഇടുക്കി ട്രാവല്‍ ടൂറിസം ഫെസ്റ്റും കട്ടപ്പന സാംസ്‌കാരികോത്സവും
ഇടുക്കി ട്രാവല്‍ ടൂറിസം ഫെസ്റ്റും കട്ടപ്പന സാംസ്‌കാരികോത്സവും

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 20 മുതല്‍ ഫെബ്രുവരി 18 വരെ ഇടുക്കി ട്രാവല്‍ ടൂറിസം ഫെസ്റ്റും ഫെബ്രുവരി ഒന്നുമുതല്‍ 18 വരെ കട്ടപ്പന സാംസ്‌കാരികോത്സവും നടത്തും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഉപ്പുതറ, ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, വണ്ടന്‍മേട്, ചക്കുപള്ളം എന്നീ 6 പഞ്ചായത്തുകളുടെയും സഹകരണത്തോടെ സമീപ പഞ്ചായത്തുകളായ കാമാക്ഷി, ഏലപ്പാറ എന്നീ പഞ്ചായത്തുകളേയും ഉള്‍പ്പെടുത്തിയാണ് പരിപാടി. സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ക്ക് ത്രിതല പഞ്ചായത്തുകളിലെ 40-ല്‍പ്പരം വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിന് സൗകര്യമൊരുക്കി സാംസ്‌കാരികോത്സവത്തില്‍ പങ്കെടുപ്പിക്കും. ടൂര്‍ പാക്കേജിലൂടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷണം, താമസം(200 രൂപ മുതല്‍ റിസോര്‍ട്ട്, കോട്ടേജ് താമസസൗകര്യങ്ങള്‍) ക്യാമ്പ് ഫയര്‍, ഡിജെ, ഫിഷ്സ്പാ, ആയുര്‍വേദ മസാജിങ്, യോഗ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു.
കട്ടപ്പന സാസ്‌ക്കാരികോത്സവത്തില്‍ ഓരോ ദിവസവും ഓരോ പഞ്ചായത്ത് ദിനങ്ങളായി നല്‍കിക്കൊണ്ട് പഞ്ചായത്തുകളുടെ സാംസ്‌കാരികോത്സവം, സെമിനാറുകള്‍, എക്‌സിബിഷന്‍, വിപണന സ്റ്റാള്‍, കുടുംബശ്രീ കലാപരിപാടികള്‍, മെഗാഷോ, വിനോദപരിപാടികള്‍ എന്നിവ ഫെസ്റ്റല്‍ നടത്തും.
വിനോദത്തിനായി അമ്യൂസ്‌മെന്റ് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫ്‌ളവര്‍ ഷോ, നൂറോളം വാണിജ്യ വിപണന സ്റ്റാളുകള്‍, ഭക്ഷണശാല എന്നിവയെല്ലാം ഫെസ്റ്റില്‍ ഉള്‍പ്പെടുത്തും.
പുതുജീവനം പദ്ധതിയില്‍ മീഡിയ കോഴ്‌സ്, ട്രാവല്‍ ടൂറിസം, ആയുര്‍വേദ നഴ്‌സിംഗ്, വെല്‍നെസ് ട്രെയിനിങ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി നിരവധി തൊഴില്‍ പരിശീലന ക്ലാസുകള്‍ ഉള്‍പ്പെടുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം, ജോലി അവസരങ്ങള്‍ നല്‍കുക എന്നിവയെല്ലാം ഈ ഫെസ്റ്റിന്റെ ഭാഗമാകുന്നു. സാംസ്‌കാരികോത്സവത്തിന്റെ ബ്ലോക്ക് സംഘാടകസമിതി യോഗം എട്ടിന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 ന് നടക്കും
What's Your Reaction?






