ഇടുക്കിയുടെ അഭിമാനമായി ചിപ്പി മാത്യു: ദേശീയ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവിന് അഭിനന്ദനപ്രവാഹം
ഇടുക്കിയുടെ അഭിമാനമായി ചിപ്പി മാത്യു: ദേശീയ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവിന് അഭിനന്ദനപ്രവാഹം

ഇടുക്കി: ദേശീയ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവായ കാഞ്ചിയാര്‍ സ്വദേശിനി ചിപ്പി മാത്യുവിന് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദേശീയ ഗെയിംസില്‍ ബാസ്‌കറ്റ് ബോളില്‍ സ്വര്‍ണം നേടിയ കേരള ടീമിലെ അംഗമാണ്. 2014ല്‍ കേരള ടീമിലെത്തിയ ചിപ്പി 2019ല്‍ ക്യാപ്റ്റനായി. ഫെഡറേഷന്‍ കപ്പിലും സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും ചിപ്പി ഉള്‍പ്പെടുന്ന കേരള ടീം നേട്ടം കൈവരിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 28 ന് ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ കര്‍ണാടക ടീമിനെ പരാജയപ്പെടുത്തിയാണ് കേരളം സുവര്‍ണനേട്ടം കൈവരിച്ചത്. തുടര്‍ന്ന് പഞ്ചാബിലെ ലുധിയാനയില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും ചിപ്പി ഉണ്ടായിരുന്നു. കേരള പോലീസില്‍ ഹവില്‍ദാറായി ജോലി ചെയ്യുന്ന ചിപ്പി തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയാണ്. കാഞ്ചിയാര്‍ കല്യാണത്തണ്ട് അരങ്ങത്ത് മാത്തുക്കുട്ടിയുടെയും ആന്‍സിയുടെയും മൂത്തമകളാണ്
What's Your Reaction?






