സിംഹവാലന്‍ കുരുങ്ങ് കുടുങ്ങി

സിംഹവാലന്‍ കുരുങ്ങ് കുടുങ്ങി

Jan 10, 2024 - 17:42
Jul 8, 2024 - 17:50
 0
സിംഹവാലന്‍ കുരുങ്ങ് കുടുങ്ങി
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി മക്കുവള്ളിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച സിംഹവാലന്‍ കുരങ്ങ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. മക്കുവള്ളിയില്‍ കൂട് സ്ഥാപിച്ച് വേളൂര്‍ സെക്ഷന്‍ ഓഫീസര്‍ ജോയി തോമസ്, കെ എം നൗഷാദ്, കെ എ ബാബു എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് കുരങ്ങിനെ പിടികൂടിയത്. കഞ്ഞിക്കുഴി മൃഗാശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ക്ക് ശേഷം വേളൂര്‍ വന്യജീവി ഓഫീസിലേക്ക് മാറ്റി. സിംഹവാലന്‍ കുരങ്ങിന്റെ ആവാസവ്യവസ്ഥയ്ക്ക് യോജ്യമായ തേക്കടിയിലോ വാഴച്ചാലിലോ തുറന്നുവിടും. കഴിഞ്ഞദിവസം മക്കുവള്ളി നെല്ലിക്കുന്നേല്‍ ഷിജുപോളിന്റെ മകള്‍ നിത്യയെ സിംഹവാലന്‍ കുരങ്ങ് ആക്രമിച്ചതോടെയാണ് കൂട് സ്ഥാപിച്ചത്

What's Your Reaction?

like

dislike

love

funny

angry

sad

wow