കാമാക്ഷി പഞ്ചായത്തിന് 24.11 കോടിയുടെ ബജറ്റ്
കാമാക്ഷി പഞ്ചായത്തിന് 24.11 കോടിയുടെ ബജറ്റ്

ഇടുക്കി: കാമാക്ഷി പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക മേഖലകള്‍ക്കും ഭവന നിര്‍മാണത്തിനും മുന്‍ഗണന. 24,11,81,570 രൂപ വരവും 23,93,91,000 രൂപ ചെലവും 17,90,570 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. കൃഷിയും അനുബന്ധ മേഖലകളും, പാലിയേറ്റീവ് കെയര്‍, ലൈഫ് പദ്ധതി, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, മത്സ്യകൃഷി, തൊഴിലുറപ്പ് പദ്ധതി, റോഡ് വികസനം, അങ്കണവാടികള്‍ക്ക് പോഷകാഹാര വിതരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് തുക അനുവദിച്ചിട്ടുണ്ട്.
What's Your Reaction?






