വി.ടി. സെബാസ്റ്റ്യന്റെ സ്മാരകം കട്ടപ്പനയില്‍ സ്ഥാപിക്കണം: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നിവേദനം നല്‍കി
വി.ടി. സെബാസ്റ്റ്യന്റെ സ്മാരകം കട്ടപ്പനയില്‍ സ്ഥാപിക്കണം: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നിവേദനം നല്‍കി
ഇടുക്കി: മുന്‍ എംഎല്‍എയും ദീര്‍ഘകാലം കട്ടപ്പന പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ച വി.ടി. സെബാസ്റ്റ്യന്റെ സ്മാരകം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍പേഴ്‌സന് നിവേദനം നല്‍കി. കട്ടപ്പന നഗര വികസനത്തിന് വി ടി സെബാസ്റ്റ്യന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇതോടൊപ്പം പഴയ ബസ് സ്റ്റാന്‍ഡിലെ ഓപ്പണ്‍ സ്റ്റേഡിയത്തിന് ഫണ്ട് അനുവദിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ പേര് ശിലാഫലകത്തില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടും കൗണ്‍സിലര്‍മാര്‍ നിവേദനം നല്‍കി. അതേസമയം വി ടി സെബാസ്റ്റ്യന്‍ സ്മാരക നിര്‍മാണത്തിനായി 3 ലക്ഷം രൂപ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭരണസമിതി അറിയിച്ചു.
What's Your Reaction?