കേരള കോണ്‍ഗ്രസ് കട്ടപ്പന മുനിസിപ്പല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി
കേരള കോണ്‍ഗ്രസ് കട്ടപ്പന മുനിസിപ്പല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി

ഇടുക്കി: കേരള കോണ്‍ഗ്രസ് കട്ടപ്പന മുന്‍സിപ്പല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. പി സി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നിര്‍മാണ നിരോധനം പിന്‍വലിക്കാനും ഭൂപ്രശ്നം പരിഹരിക്കാനും വന്യജീവി ആക്രമണം തടയാനും എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും വിവിധ ഭൂവിഷയങ്ങളും വന്യജീവി ആക്രമണങ്ങളും മുന്‍നിര്‍ത്തി കേരള കോണ്‍ഗ്രസ് സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജോയി കുടക്കച്ചിറ അധ്യക്ഷനായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഡ്വ. ജോയി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് പെരുമന, കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, ജോയി കൊച്ചുകരോട്ട്, ഫിലിപ്പ് മലയാറ്റ്, ചെറിയാന്‍ ജോസഫ്, ബിജു ജോണ്‍, ഒ ടി ജോണ്‍, സിനു വാലുമ്മേല്‍, ശശി താഴാശേരില്‍, വി ടി തോമസ്, ബിജു വാലുമ്മേല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






