കട്ടപ്പന നഗരസഭയില്‍ ശുചീകരണം
കട്ടപ്പന നഗരസഭയില്‍ ശുചീകരണം

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനവും 46 മിനി എംസിഎഫുകളുടെ ഉദ്ഘാടനവും നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി പരിപാടി ഉദ്ഘാടനം ചെയ്തു. സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഭാഗമായി കൗണ്‍സിലര്‍മാര്‍, വുമണ്‍സ് ക്ലബ്ബ്, പുളിയന്മല ക്രൈസ്റ്റ് കോളേജ്, ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഹരിത കര്‍മസേന,ആരോഗ്യ വിഭാഗം ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം പ്രതിഞ്ജ ചെല്ലിക്കൊടുത്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ.ജെ ബെന്നി അധ്യക്ഷനായി, മുന്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് തുടങ്ങിയവര്‍ സംസാരിച്ചു. കട്ടപ്പനയില്‍ മാലിന്യം വലിച്ചെറിയുന്നത് കൂടിവരുന്ന സാഹചര്യത്തില്‍ വുമണ്‍സ് ക്ലബ്ബ് നഗരസഭക്ക് പോര്‍ട്ടബിള്‍ ക്യാമറ നല്‍കി. ക്ലബ്ബ് പ്രസിഡന്റ് റെജി സിബി നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബീനാ ടോമിക്ക് ക്യാമറകള്‍ കൈമാറി.
What's Your Reaction?






