ജില്ലയിലെ സ്‌കൂളുകളില്‍ അധ്യാപക ഒഴിവുകള്‍

ജില്ലയിലെ സ്‌കൂളുകളില്‍ അധ്യാപക ഒഴിവുകള്‍

Jun 5, 2025 - 11:13
 0
ജില്ലയിലെ സ്‌കൂളുകളില്‍ അധ്യാപക ഒഴിവുകള്‍
This is the title of the web page

ഇടുക്കി: ജില്ലയിലെ വിവിധ സ്‌കൂളുകളുകള്‍, കോളേജുകളില്‍ എന്നിവിടങ്ങളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ നിയമനം നടത്തും. നെടുങ്കണ്ടം കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലിഷ്, നാച്വറല്‍ സയന്‍സ് തസ്തികകളിലേക്കുള്ള അഭിമുഖം 9ന് രാവിലെ 11ന് നടക്കും. വാഴത്തോപ്പ് ഗവ. ഹൈസ്‌കൂളില്‍ ഇംഗ്ലിഷ്, പാര്‍ട്ട് ടൈം ഹിന്ദി എന്നീ അധ്യാപക തസ്തികകളില്‍ താല്‍ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 9ന് രാവിലെ 10ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. പതിനാറാംകണ്ടം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള മലയാളം അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 10ന് രാവിലെ 11ന് നടക്കും. രാജകുമാരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള ഹിന്ദി, ഫിസിക്‌സ് അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 9ന് രാവിലെ 10ന് നടക്കും. രാജകുമാരി ഗവ.വിഎച്ച്എസ്എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒഴിവുള്ള ഇംഗ്ലിഷ് അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 9ന് രാവിലെ 9.30ന് നടക്കും. മറയൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിലവിലുള്ള താല്‍ക്കാലിക ഇംഗ്ലിഷ്(സീനിയര്‍) അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 9ന് ഉച്ചകഴിഞ്ഞ് 2ന് നടക്കും.
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍- ഫസ്റ്റ് ക്ലാസ് എംസിഎ, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍- ഫസ്റ്റ് ക്ലാസ് പിജിഡിസിഎ/ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പും സഹിതം കോളജില്‍ യഥാക്രമം 9ന് രാവിലെ 10.30ന് ഹാജരാകണം. 8547005084, 9496582763.

What's Your Reaction?

like

dislike

love

funny

angry

sad

wow