ജല അതോറിറ്റിക്ക് അനാസ്ഥ: വണ്ടിപ്പെരിയാറില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ജല അതോറിറ്റിക്ക് അനാസ്ഥ: വണ്ടിപ്പെരിയാറില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

Sep 12, 2026 - 14:23
Sep 12, 2026 - 14:23
 0
ജല അതോറിറ്റിക്ക് അനാസ്ഥ: വണ്ടിപ്പെരിയാറില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
This is the title of the web page

ഇടുക്കി: കാലവര്‍ഷം ദുര്‍ബലമായതോടെ ജില്ലയുടെ പലമേഖലകളിലും ശുദ്ധജലക്ഷാമം നേരിടുമ്പോള്‍ വണ്ടിപ്പെരിയാറില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പൊലീസ് സ്റ്റേഷന്റെ എതിര്‍വശത്തും പോസ്റ്റ്ഓഫീസിന് സമീപവുമാണ് വിതരണ പൈപ്പിന് തകരാറുള്ളത്. പ്രതിദിനം ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് റോഡിലൂടെ ഒഴുകിപ്പോകുന്നത്. പൊലീസ് സ്റ്റേഷനുസമീപം പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായിട്ടും തകരാര്‍ പരിഹരിച്ചില്ല. കൂടാതെ, പലസ്ഥലങ്ങളിലും കുടിവെള്ളവിതരണം കാര്യക്ഷമമല്ല. പോസ്റ്റ്ഓഫീസിനുസമീപമുള്ള പൈപ്പ് പൊട്ടിയിട്ട് വര്‍ഷങ്ങളായതായി നാട്ടുകാര്‍ പറയുന്നു. തകരാര്‍ പരിഹരിക്കാത്ത് അതോറിറ്റിക്കെതിരെ പ്രതിഷേധം ശക്തമായി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow