പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കണ്‍വന്‍ഷന്‍ കട്ടപ്പനയിൽ ചേർന്നു: പുരസ്‌കാരം വിതരണംചെയ്തു
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കണ്‍വന്‍ഷന്‍ കട്ടപ്പനയിൽ ചേർന്നു: പുരസ്‌കാരം വിതരണംചെയ്തു
ഇടുക്കി: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കണ്‍വന്‍ഷനും ഡോ. എന്‍ ഗോപാലകൃഷ്ണന്‍ സ്മൃതി പുരസ്‌കാര വിതരണവും നടത്തി. ഇഎംഎസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ അധ്യക്ഷനായി. പ്രഭാഹരന്‍ മൂന്നാറിന് ഡോ. എന്‍ ഗോപാലകൃഷ്ണന്‍ സ്മൃതി പുരസ്‌കാരം അഡ്വ. ഡി സുരേഷ് കുമാര്‍ സമ്മാനിച്ചു. ജില്ലാ സെക്രട്ടറി കെ ജയചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലൈബ്രറി കൗൺസിൽ നാടക മത്സരത്തിലെ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടിയ ജോസ് വെട്ടിക്കുഴയെ സംസ്ഥാന കൗൺസിൽ അംഗം കെ ആർ രാമചന്ദ്രനും അബുദാബി ശക്തി അവാർഡ് ജേതാവ് കെ ടി രാജീവിനെ സംസ്ഥാന കൗൺസിൽ അംഗം കാഞ്ചിയാർ രാജനും പുഴ കഥാപുരസ്കാര ജേതാവ് എം എസ് മണിക്കുട്ടനെ ജില്ലാ കമ്മിറ്റിയംഗം കെ ജി സത്യനും പുഴ കവിത പുരസ്കാര ജേതാവ് സുമ റോസിനെ സംസ്ഥാന കൗണ്‍സില്‍ അംഗം എസ് പുഷ്പമ്മയും ആദരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം മോബിൻ മോഹൻ, പി എം ശോഭനകുമാരി, ഷേർലി മണലിൽ, ഭാസി കുറ്റിക്കാട്, ടി കെ വാസു എന്നിവർ സംസാരിച്ചു.
What's Your Reaction?