ഡീന്‍ കുര്യാക്കോസിന്റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്
ഡീന്‍ കുര്യാക്കോസിന്റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്

ഇടുക്കി: മൂന്നാര്‍ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന വന്യമൃഗശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് എം.പി യെ ഇന്ന് അറസ്റ്റ് ചെയ്ത് നീക്കിയേക്കും. മൂന്നാര്‍ ടൗണില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ നടക്കുന്ന സമരത്തിന് മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍, മാട്ടുപ്പെട്ടി മണ്ഡലം കമ്മിറ്റികളും വിവിധ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും ഇന്നലെ സമരപ്പന്തലിലെത്തി പിന്തുണയറിയിച്ചു. മുന്‍ എംഎല്‍എ എ.കെ.മണി, മറയൂര്‍ സര്‍വീസ് ബാങ്ക് പ്രസിഡന്റ് ആന്‍സി ആന്റണി, കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ആന്റണി കുഴിക്കാടന്‍ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി പ്രസംഗിച്ചു.
What's Your Reaction?






