ഉപ്പുതറ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി കര്‍ഷക കോണ്‍ഗ്രസ്

ഉപ്പുതറ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി കര്‍ഷക കോണ്‍ഗ്രസ്

Mar 1, 2024 - 00:07
Jul 9, 2024 - 00:12
 0
ഉപ്പുതറ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി കര്‍ഷക കോണ്‍ഗ്രസ്
This is the title of the web page

ഇടുക്കി: യുവജനങ്ങള്‍ക്കും വളര്‍ന്നുവരുന്ന സമൂഹത്തിനും വേണ്ടിയുള്ള പദ്ധതികള്‍ നഷ്ടമാകുന്നതിനാല്‍ ഭരണസമിതി രാജിവെക്കാന്‍ തയ്യാറാവുക, പൊതുജനങ്ങളോട് ഭരണസമിതി മാപ്പു പറയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രത്യക്ഷ സമരം നടത്തുന്നത്. അടുത്തിടെ സ്‌പോര്‍ട് കൗണ്‍സിലിന്റെ 4.5 കോടി രൂപ പഞ്ചായത്തിന് നഷ്ടമായിരുന്നു. ടെക്‌നിക്കല്‍ അസിസ്റ്റന്റിന് ഉണ്ടായ വീഴചമൂലമാണ് ഫണ്ട് നഷ്ടമായത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നത്. ഇത്തരത്തില്‍ ഫണ്ട് നഷ്ടമാകുന്ന സ്ഥിതിഗതികള്‍ പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്ന് ആരോപിച്ചാണ് ഉപ്പുതറ, പീരുമേട് കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് ഒരുങ്ങുന്നതെന്ന് കര്‍ഷക കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോണി ഇഞ്ചിപ്പറമ്പില്‍ പറഞ്ഞു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow