കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ സാംസ്‌കാരിക പ്രദര്‍ശനം
കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ സാംസ്‌കാരിക പ്രദര്‍ശനം

ഇടുക്കി: ദേശീയ സയന്‍സ് ദിനത്തോട് അനുബന്ധിച്ച് കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ഇടുക്കി എന്ന മിടുക്കി എന്ന പേരില്‍ സാസംകാരിക പ്രദര്‍ശനം സംഘടിപ്പിച്ചു. ഇടുക്കിയുടെ മനോഹാരിതയും പച്ചപ്പും സംരക്ഷിക്കുക, ഇടുക്കിയിലെ വിനോദസഞ്ചാര സാധ്യതകള്‍ തിരിച്ചറിയുക, അന്യം നിന്ന് പോകുന്ന പ്രാചീന തനതു കലാരൂപങ്ങളെ സംരക്ഷിക്കുക, ഇടുക്കിയെ ലോക ഭൂപടത്തില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് തണ്ണിപ്പാറ എസ്ഡിബി അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ ബെന്നി, ഫെഡറല്‍ ബാങ്ക് മാനേജര്‍ ജസ്റ്റിന്‍ കെ.സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് സണ്ണി സേവ്യര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് എടത്തിച്ചിറ എസ്ഡിബി, കട്ടപ്പന എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് സെബാസ്റ്റ്യന്‍, അബ്ദുല്‍സലാം എം, വൈസ് പ്രിന്‍സിപ്പല്‍ ഫാ. വിപിന്‍ എളമ്പാശ്ശേരീല്‍ എസ്ഡിബി, ജനറല്‍ കോ -ഓര്‍ഡിനേറ്റര്‍ ജോജോ എബ്രഹാം, ഫാ.ജിതിന്‍ കളപ്പുരക്കല്‍ എസ്ഡിബി, പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍ അന്നമ്മ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രദര്‍ശനത്തില്‍ 1952 മുതലുള്ള റേഡിയോകളുടെ ശേഖരം, പുരാതന ഇലക്ട്രോണിക് ഉപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, കൃഷി സംബന്ധമായ നാട്ടുപകരണങ്ങള്‍, ഔഷധസസ്യങ്ങള്‍, ഹൈറേഞ്ചിലെ കുടിയേറ്റം ഉള്‍പ്പെടെയുള്ള അപൂര്‍വ്വ ചിത്രപ്രദര്‍ശനം, സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദര്‍ശനം, നാടന്‍ ഭക്ഷണ ശാല, വിനോദസഞ്ചാര സാധ്യതകള്‍ വ്യക്തമാക്കുന്ന സ്റ്റാള്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും സാംസ്‌കാരിക പ്രാധാന്യമുള്ളതുമായ നിരവധി സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നു.
What's Your Reaction?






