സംയുക്ത കർഷക സമിതിയുടെ ട്രാക്ടർ റാലി കട്ടപ്പനയിൽ
സംയുക്ത കർഷക സമിതിയുടെ ട്രാക്ടർ റാലി കട്ടപ്പനയിൽ

ഇടുക്കി: ഡൽഹി സമരത്തിനുശേഷം കേന്ദ്ര സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കർഷക സമിതി ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ ട്രാക്ടർ റാലിയും പൊതുസമ്മേളനവും നടത്തി. പുളിയൻമലയിൽ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ സമാപന സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി വി വർഗീസ്, റോമിയോ സെബാസ്റ്റ്യൻ, എൻ വി ബേബി, ടി സി കുര്യൻ, പി കെ സദാശിവൻ, ബിജു ഐക്കര, സിനോജ് വള്ളാടി, ജോർജ് അഗസ്റ്റിൻ, മാത്യു ജോർജ്, വി കെ സോമൻ എന്നിവർ സംസാരിച്ചു.
What's Your Reaction?






