മോദി സര്‍ക്കാരിന്റേത് കര്‍ഷക വഞ്ചന: എം എം മണി
മോദി സര്‍ക്കാരിന്റേത് കര്‍ഷക വഞ്ചന: എം എം മണി

ഇടുക്കി: കാര്‍ഷിക ബില്‍ പിന്‍വലിച്ചതിനൊപ്പം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കര്‍ഷക വഞ്ചനയാണെന്ന് അഖിലേന്ത്യ കിസാന്‍ സഭ കേന്ദ്രകമ്മിറ്റിയംഗം എം എം മണി എംഎല്‍എ. സംയുക്ത കര്‍ഷക സമിതി ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ നടത്തിയ ട്രാക്ടര്‍ റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി കര്‍ഷകര്‍ ജീവത്യാഗം ചെയ്താണ് കര്‍ഷക ദ്രോഹ നയങ്ങളുള്ള ബില്‍ പിന്‍വലിപ്പിച്ചത്. മാസങ്ങള്‍ നീണ്ട ഐതിഹാസിക സമരത്തിന് മുമ്പില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. എന്നാല്‍ കര്‍ഷകരുമായി ഉണ്ടാക്കിയ കരാറിലെ വാഗ്ദാനങ്ങള്‍ ഇതുവരെയും പാലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കര്‍ഷകരെ ഇപ്പോഴും ചൂഷണം ചെയ്യുന്ന സമീപനമാണ്. ഇതോടെ രാജ്യത്തെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, എന്‍ വി ബേബി, ടി സി കുര്യന്‍, പി കെ സദാശിവന്‍, ബിജു ഐക്കര, സിനോജ് വള്ളാടി, ജോര്‍ജ് അഗസ്റ്റിന്‍, മാത്യു ജോര്‍ജ്, വി കെ സോമന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






