കോണ്‍ഗ്രസ് കട്ടപ്പനയില്‍ തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തി
കോണ്‍ഗ്രസ് കട്ടപ്പനയില്‍ തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തി
ഇടുക്കി: തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനംചെയ്തു. സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും എത്രത്തോളം വിദ്വേഷമുണ്ടെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര നടപടിയെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. നേതാക്കളായ മനോജ് മുരളി, ലീലാമ്മ ബേബി, ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കല്‍, പി എസ് മേരിദാസന്‍, ജോസ് ആനക്കല്ലില്‍, പ്രശാന്ത് രാജു, പൊന്നപ്പന്‍ അഞ്ചപ്ര, അരുണ്‍ കാപ്പുകാട്ടില്‍, സന്തോഷ് ഓലിനാല്‍, കെ ടി ജയന്‍, ഐബിമോള്‍ രാജന്‍, ലിസി ജോണി, രഞ്ജിനി സജീവ്, ബിന്‍സി ഷിനോജ്, ജോണി വടക്കേക്കര, ഷാജന്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?